വെല്ലുവിളികൾക്കിടയിലും തളരാതെ വ്യോമയാന മേഖല

കുവൈത്ത് സിറ്റി: മേഖലയിലെ വെല്ലുവിളികൾക്കിടയിലും കുവൈത്തിലെ വ്യോമയാന മേഖല കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളുടെ ഫെഡറേഷൻ അറിയിച്ചു.

വിമാനക്കമ്പനികളും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള ശക്തമായ ഏകോപനമാണ് സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതെന്നും വ്യക്തമാക്കി. ബുക്കിംഗും യാത്രാ നടപടിക്രമങ്ങളും സാധാരണ നിലയിൽ തുടരുന്നതായും യാത്രക്കാരിന് തടസ്സമില്ലാത്ത സേവനം ലഭ്യമാണെന്നും അറിയിച്ചു.

കുവൈത്ത് എയർവേയ്‌സും സ്വകാര്യ വിമാനക്കമ്പനികളും സേവന സ്ഥിരതയിൽ നിർണായക പങ്ക് വഹിക്കുന്നതായി ഫെഡറേഷൻ ചൂണ്ടിക്കാട്ടി. യാത്രാ സൗകര്യം നിലനിർത്തുന്നതിൽ സൗദി അറേബ്യയുടെ സഹകരണം പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ വിശ്വാസം നിലനിർത്താൻ എല്ലാ മേഖലകളുടെയും ഏകോപനം തുടർന്നും ആവശ്യമാണെന്നും ഫെഡറേഷൻ അറിയിച്ചു.

Tags:    
News Summary - Aviation sector remains resilient despite challenges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.