ജെ.ഇ.ഇ-മെയിൻ സെഷൻ 2: കുവൈത്തിലും പരീക്ഷ കേന്ദ്രം
കുവൈത്ത് സിറ്റി: ഐ.ഐ.ടി ഉൾപ്പെടെ രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ-മെയിൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ (സി.ബി.ടി) രണ്ടാം സെഷന് കുവൈത്തിലും പരീക്ഷ കേന്ദ്രം. കുവൈത്ത്,ദുബൈ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. ബഹ്റൈനിൽ നിന്ന് അപേക്ഷിച്ചവരുടെ കാര്യത്തിൽ എൻ.ടി.എ അന്തിമ തീരുമാനമെടുത്തിട്ടില്ല. വിഷയത്തിൽ എംബസിയുമായി ചർച്ച ചെയ്തുവരികയാണെന്നും എൻ.ടി.എ അറിയിച്ചു.
ഏപ്രിൽ രണ്ട് മുതൽ എട്ടുവരെയാണ് പരീക്ഷകൾ. കുവൈത്തിലും ദുബൈയിലും പരീക്ഷ എഴുതുന്നവർക്കുള്ള സിറ്റി ഇന്‍റിമേഷൻ സ്ലിപുകൾ വെബ്സൈറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാർഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം. പരീക്ഷ കേന്ദ്രങ്ങളിലെ മാറ്റത്തിനായി 011-40759000 എന്ന നമ്പറിൽ വിളിക്കുകയോ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാമെന്നും എൻ.ടി.എ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് എൻ.ടി.എയുടെ ഔദോഗിക വെബ്സൈറ്റായ www.nta.ac.in, https://jeemain.nta.nic.in ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.