Posted On
date_range Updated On
date_range കുവൈത്ത് തുറമുഖങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖം, മുബാറക് അൽ കബീർ തുറമുഖം എന്നിവ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ, മിസൈൽ ആക്രമണം. രണ്ടിടത്തും ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടിടത്തും അടിയന്തിര സുരക്ഷാ നടപടികൾ നടപ്പിലാക്കി.
ഷുവൈഖ് തുറമുഖം ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് തുറമുഖ അതോറിറ്റി (കെ.പി.എ) അറിയിച്ചു. മുബാറക് അൽ കബീർ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണം നടന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായം ഇല്ല. ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ രണ്ട് ഡ്രോണുകൾ വെള്ളിയാഴ്ച പുലർച്ചെ തടഞ്ഞു നശിപ്പിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.