ഖത്തർ: തൊഴിലാളി റിക്രൂട്ട്​മെന്‍റിന്​ ഫാസ്റ്റ്​ട്രാക്കിങ്​

ദോഹ: ഖത്തറിലെ തൊഴിലാളി റിക്രൂട്ട്​മെന്‍റ്​ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഫാസ്റ്റ്​ട്രാക്കിങ്​ സംവിധാനവുമായി ​തൊഴിൽ മന്ത്രാലയം.

തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ഇലക്​ട്രോണിക്​ ആയി പൂർത്തിയാക്കാനുള്ള സംവിധാനമാണിത്.

ഇത് വഴി മിനിറ്റുകൾക്കുള്ളിൽതന്നെ തൊഴിലാളികളുടെ റിക്രൂട്ട്​മെന്‍റ്​ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനും വിസ അനുമതി നേടാനും കഴിയുമെന്ന്​ മന്ത്രാലയം അറിയിച്ചു. സർക്കാറിന്‍റെ തൊഴില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്ന കമ്പനികള്‍ക്കു മാത്രമായിരിക്കും പുതിയ സേവനത്തില്‍നിന്ന് പ്രയോജനം ലഭിക്കൂ.

സ്വകാര്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്‍റ്​ അഭ്യര്‍ഥനാ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും തൊഴില്‍ മേഖലയിലെ സ്മാര്‍ട്ട് ഇലക്ട്രോണിക് സേവനങ്ങള്‍ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ്​ ഫാസ്റ്റ്​ ട്രാക്കിങ്​ സംവിധാനം.

ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽനിന്നും ഖത്തറിലെ നിർമാണ മേഖലയിലേക്കും മറ്റും ജോലി തേടി എത്തുന്ന തൊഴിലാളികൾക്ക്​ വേഗത്തിൽ വിസ ലഭിക്കാൻ ഫാസ്റ്റ്​ ട്രാക്കിങ്​ സംവിധാനം സഹായകമാവും.

Tags:    
News Summary - Qatar: Fast tracking for worker recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.