കുവൈത്തിൽ പള്ളി ജീവനക്കാർക്കും പഞ്ചിങ്​ സംവിധാനം വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ പള്ളികളിലും പഞ്ചിങ്​ സംവിധാനം നടപ്പാക്കാൻ ഔഖാഫ്–ഇസ്​ലാമികകാര്യമന്ത്രാലയം നീക്കം ആരംഭിച്ചു. പള്ളി ജീവനക്കാരായ ഇമാം, മുഅദ്ദിൻ, ഖത്തീബ് എന്നിവർ ഓരോ നമസ്​കാരത്തിന് മുമ്പും ശേഷവും പഞ്ചിങ്​ മെഷിനിൽ ഹാജർ രേഖപ്പെടുത്തേണ്ടി വരും. സ്വകാര്യപത്രവുമായുള്ള അഭിമുഖത്തിൽ ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ സ്​ഥാപിക്കാൻ 1600 പഞ്ചിങ്​ മെഷിനുകൾ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം, മറ്റ് വകുപ്പുകളിൽനിന്ന് വ്യത്യസ്​തമായി പള്ളികളിലെ പ്രാർഥനാ സമയങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മെഷിനുകളിലും അതിനനുസരിച്ച ക്രമീകരണമുണ്ടാകും. നിലവിൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്​കാര സമയമൊഴിച്ച് മറ്റ് പ്രാർഥനാ വേളകളിൽ ചില പള്ളികളിലെങ്കിലും ഇമാമും മുഅദ്ദിനും ഒരുമിച്ചുണ്ടാകാറില്ല. ഹാജർ നില രേഖപ്പെടുത്താനുള്ള സംവിധാനമില്ലാത്തതിനാൽ ജീവനക്കാർ പരസ്​പര ധാരണയോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാറ്. 

ഇനി ഓരോ നമസ്​കാര സമയങ്ങളിലും ഇമാമും മുഅദ്ദിനും സ്​ഥലത്തുണ്ടായിരിക്കൽ നിർബന്ധമാകും. ഒക്ടോബർ ഒന്ന് മുതൽക്കാണ് രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളിലും പഞ്ചിങ്​ സംവിധാനം നിർബന്ധമാക്കിയത്. സർക്കാർ ജീവനക്കാരുടെ ഹാജർ നില രേഖപ്പെടുത്തന്നതി​​െൻറ ഭാഗമായാണിത്​. ഇതിൽനിന്ന്​ പള്ളി ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവിസ്​ കമീഷന് അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. സർക്കാർ ശമ്പളം പറ്റുന്ന എല്ലാ ജീവനക്കാർക്കും നിയമം ബാധകമാണെന്ന്​ കമീഷൻ നിലപാട്​ സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - punching -kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.