കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം. ഇതിന്റെ ഭാഗമായി ഫർവാനിയ ഗവർണർ ശൈഖ് അത്ബി അൽ നാസർ യോഗം വിളിച്ചു.
ഖൈത്താൻ നിവാസികളുമായും പൊതുഗതാഗത കമ്പനികളുടെ പ്രതിനിധികളുമായുമായിരുന്നു ചർച്ചകൾ.
സേവന നിലവാരം മെച്ചപ്പെടുത്താനും യാത്രക്കാർ ഉന്നയിക്കുന്ന ആശങ്കകൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താനുമാണ് യോഗം ലക്ഷ്യമിട്ടത്.പൊതു താൽപര്യം സംരക്ഷിക്കുന്നതിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഗവർണർ ഊന്നിപ്പറഞ്ഞു.ബന്ധപ്പെട്ട അധികാരികളുമായും ഗതാഗത സ്ഥാപനങ്ങളുമായും തുടർച്ചയായ ഏകോപനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.പ്രദേശത്തെ ഗതാഗത-സുരക്ഷ വെല്ലുവിളികളും നിയന്ത്രണ പ്രശ്നങ്ങളും യോഗത്തിൽ അവലോകനം ചെയ്തു.യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികൾക്കും മുൻഗണന നൽകി. ഇത്തരം ഇടപെടലുകൾ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന് ഗവർണർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.