അബ്ബാസിയ: കെ.ഐ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്ലാമിയ പി.ടി.എ ജനറൽ ബോഡി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. പി.ടി.എ പ്രസിഡൻറ് ഹിഷാം അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം നിർവഹിച്ചു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് മേധാവി അബ്ദുറസാഖ് നദ്വി പങ്കെടുത്തു.
മദ്റസ പ്രിൻസിപ്പൽ മുനീർ മഠത്തിൽ, പി.ടി.എ പ്രസിഡൻറ് ഹിഷാം അബ്ദുൽ ബാരി, അഷ്റഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. പുതിയ പി.ടി.എ കമ്മിറ്റി ഭാരവാഹി തെരെഞ്ഞെടുപ്പ് നടന്നു. ഭാരവാഹികൾ: അനീസ് അബ്ദുറഹ്മാൻ (പ്രസിഡൻറ്), ഷംനാദ് ശാഹുൽ ഹമീദ് (ജനറൽ സെക്രട്ടറി) ടി.പി. അറാഫത്ത് (ട്രഷറർ), ഹിഷാം അബ്ദുൽ ബാരി (വൈസ് പ്രസിഡൻറ്), യു.പി. ഫിറോസ് തൃക്കരിപ്പൂർ (ജോയൻറ് സെക്രട്ടറി). അഷ്റഫ് മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.