കുവൈത്ത് സിറ്റി: ഏഴുമാസത്തെ ഇടവേളക്ക് ശേഷം കുവൈത്തിലെ മത്സ്യവിപണിയിൽ കുവൈത്തി ചെമ്മീൻ എത്തി. കുട്ടക്ക് 45 ദീനാർ മുതൽ 60 ദീനാർ വരെയാണ് ശർഖ് മാർക്കറ്റിൽ വിലക്ക് നീങ്ങിയ ആദ്യദിനം വില രേഖപ്പെടുത്തിയത്. മത്സ്യബന്ധന തൊഴിലാളികൾ അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയതിനാൽ മത്സ്യലഭ്യത വേണ്ടത്രയില്ല എന്നാണ് വിപണിയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ.
രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റ് 15ന് ശേഷം മത്സ്യലഭ്യത വർധിക്കുമെന്നും വില കുറയുമെന്നും കച്ചവടക്കാർ പ്രതികരിച്ചു. അതിനിടെ കുവൈത്തി ചെമ്മീൻ എന്ന വ്യാജേന ഇറാനിയൻ ചെമ്മീൻ വിൽപന നടത്തുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.