സ്വകാര്യ സ്കൂളുകള്‍ അമിത ഫീസ്  ഈടാക്കിയാല്‍ അറിയിക്കണമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള പ്രത്യേക അനുമതി നല്‍കിയിട്ടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധിക സേവനങ്ങള്‍ നല്‍കുന്നതിന് പകരം ചില സ്വകാര്യ സ്കൂളുകള്‍ 2017- 2018 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധന ഏര്‍പ്പെടുത്തിയെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്‍െറ വിശദീകരണം. അല്‍റായി പത്രവുമായുള്ള അഭിമുഖത്തില്‍ ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹൈസം അല്‍ അസരിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗം വ്യക്തമാക്കിയത്. 
ഓരോ അധ്യയന വര്‍ഷത്തിലും മൂന്നുശതമാനം ഫീസ് വര്‍ധന ഏര്‍പ്പെടുത്താന്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റിന് അവകാശം നല്‍കിയിട്ടുണ്ട്. മറ്റേതെങ്കിലും സേവനങ്ങളുടെ പേരുപറഞ്ഞ് രക്ഷിതാക്കളില്‍നിന്ന് ഇതില്‍ കൂടുതല്‍ ഫീസ് വസൂലാക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. ഏതെങ്കിലും സ്കൂളില്‍ അധിക ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ അക്കാര്യം മന്ത്രാലയത്തെ അറിയിക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം. 
പരാതികള്‍ സത്യസന്ധമാണെന്ന് തെളിയുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡോ. ഹൈസം അല്‍ അസരി കൂട്ടിച്ചേര്‍ത്തു. അതേസമയം, അനധികൃത ഫീസ് വര്‍ധന നിരീക്ഷിക്കാന്‍ മന്ത്രാലയത്തിന് സംവിധാനം വേണ്ടതുണ്ടെന്നാണ് ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം. കുട്ടിക്ക് സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താല്‍ രക്ഷിതാക്കളില്‍ പലരും സ്കൂളുകള്‍ക്കെതിരെ പരാതി നല്‍കാന്‍ മടിക്കുകയാണെന്നാണ് വിവരം.
 

Tags:    
News Summary - Privet school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.