കുവൈത്ത് സിറ്റി: 2018ൽ അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 2280 തടവുകാരാണ് ഈ പ്രാവശ്യം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രത്യേക കാരുണ്യത്തിൽ ഇളവു നേടുന്നത്. ഇതിൽ 446 തടവുകാർക്ക് ഉടൻ മോചനം ലഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വകുപ്പാണ് വാർത്താകുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്. 1633 പേർക്ക് ശിക്ഷാകാലാവധിയിൽ കുറവു നൽകുമ്പോൾ നാടുകടത്താൻ വിധിക്കപ്പെട്ട 169 പേരെ അതിൽനിന്ന് ഒഴിവാക്കും. 608 പേരുടെ പിഴ ഒഴിവാക്കിക്കൊടുക്കും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ആനുകൂല്യം ലഭിച്ചു. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ചാണ് അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്തേണ്ട തടവുകാരുടെ പട്ടിക തയാറാക്കിയത്.
അതിനിടെ, ശിക്ഷയിൽ ഇളവ് ലഭിക്കാൻ അർഹരായ തടവുകാരെ ആഭ്യന്തരമന്ത്രാലയത്തിലെ ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദല്ല അൽ മുഹന്ന അഭിനന്ദിച്ചു. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് ഇളവിന് അർഹരായ തടവുകാരുടെ പട്ടികക്ക് അന്തിമരൂപം നൽകിയത്. കഴിഞ്ഞവർഷം ആകെ 1207 പേർക്കാണ് അമീരി കാരുണ്യത്തിെൻറ ആനുകൂല്യം ലഭിച്ചത്. ഇത്തവണ 1073 പേർക്ക് അധികം ലഭിച്ചു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിച്ച് 261 തടവുകാർ ഉടൻ പുറത്തിറങ്ങുകയും 757 പേരുടെ തടവുകാലാവധി കുറച്ചുകൊടുക്കുകയും ചെയ്തു. നാടുകടത്തൽ ശിക്ഷക്ക് വിധിച്ച 189 പേർക്ക് കുവൈത്തിൽ തുടരാൻ അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.