കുവൈത്ത് സിറ്റി: ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയ ായി നിശ്ചയിച്ചു. ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ വി സമ്മതിച്ചതിനെ തുടർന്നാണ് നിലവിൽ വിദേശകാര്യ മന്ത്രി സ്ഥാനം വഹിക്കുന്ന ശൈഖ് സബാ ഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് നറുക്കു വീണത്. നിലവിൽ ഉപപ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. കുവൈത്ത് ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് മറ്റു വകുപ്പുകളുടെ ചുമതല ഏൽക്കാനാവില്ല. അതിനാൽ വിദേശകാര്യ മന്ത്രിസ്ഥാനത്ത് പുതിയ മുഖം വരും.
പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹിനെ അമീർ ഇടപെട്ട് നീക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ പ്രതിരോധ മന്ത്രാലയത്തിെൻറ കൂടി ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹിനോട് കൽപിച്ചു.
അതിനിടെ, മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് സ്പീക്കർ മർസൂഖ് അൽ ഗാനിം, മുൻ പ്രധാനമന്ത്രി ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ്, രാജിവെച്ച ശൈഖ് ജാബിർ മുബാറക് അസ്സബാഹ് എന്നിവരെ അമീർ ബയാൻ പാലസിൽ വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തി. പുതിയ മന്ത്രിസഭ അടുത്ത ദിവസം ഉണ്ടാവുമെന്നാണ് സൂചന. നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇടംപിടിക്കുമെന്നും അതോടൊപ്പം പുതിയ മുഖങ്ങൾ ഉണ്ടാവുമെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ അമീർ ഇടപെട്ട് നീക്കിയ പശ്ചാത്തലത്തിലാണ് ഭാരിച്ച ഉത്തരവാദിത്തം ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിന് മേൽ വന്നുചേരുന്നത്. വിദേശകാര്യ മന്ത്രിയെന്ന നിലയിലെ മികച്ച പ്രവർത്തനത്തിെൻറ പരിചയം അദ്ദേഹത്തിന് തുണയാവുമെന്നാണ് പ്രതീക്ഷ. എന്നാൽ, പാർലമെൻറുമായി സഹകരണം ഉറപ്പാക്കുകയാവും പുതിയ പ്രധാനമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.