ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range കുവൈത്തിൽ വിലനിലവാര പരിശോധന തുടരുന്നു
കുവൈത്ത് സിറ്റി: ഉൽപന്നങ്ങളുടെ വിലയും ഗുണനിലവാരവും പരിശോധിക്കുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്മിനിസ്ട്രേഷൻ ടീം കാമ്പയിൻ തുടരുന്നു. അഡ്മിനിസ്ട്രേഷന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ സാധനങ്ങളുടെ യഥാർഥ വില കണ്ടെത്താനാകും.
ഇതുവഴി കടയിലെ ഉൽപന്നങ്ങളുടെ വില താരതമ്യം ചെയ്യാനാകുമെന്നും അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. കൃത്യമായ വില പാലിക്കുന്നത് കണ്ടെത്താൻ ഭക്ഷ്യ ഉൽപന്നങ്ങളും ഇറച്ചി സ്റ്റോറുകളും പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.