ടീം വെൽഫെയർ വർക് ഷോപ്പിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്
അഹ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ പ്രവർത്തകർക്കായി ജനസേവന വർക് ഷോപ്പ് സംഘടിപ്പിച്ചു. അബു ഹലീഫ വെൽഫെയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു.
ടീം വെൽഫെയർ കേരള ക്യാപ്റ്റൻ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പാരമ്പര്യ പാർട്ടികളേക്കാൾ ജനസേവന ജനകീയ ഇടപെടലുകളിൽ പാർട്ടി മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ഗാർഹിക തൊഴിലാളി, തൊഴിൽ അറിയേണ്ടത്, ജീവൻ പൊലിഞ്ഞാൽ, ടീം വെൽഫെയർ കർമരംഗത്ത് എന്നീ സെഷനുകൾക്ക് യഥാക്രമം അബ്ദുൽ വാഹിദ്, ജോയ് ഫ്രാൻസിസ്, നാസർ മടപ്പള്ളി, ഖലീലു റഹ്മാൻ, അഷ്റഫ്.യു, തെൻഷാ മുനീർ, റഷീദ് ഖാൻ, നൗഫൽ എം.എം, ഷമീർ എന്നിവർ നേതൃത്വം നൽകി.
പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർന്നും നോർക്ക റൂട്ട്സിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും റഫീഖ് ബാബു പൊന്മുണ്ടം വിശദീകരിച്ചു. വഹീദ ഫൈസൽ, ആയിഷ പി.ടി.പി, അൻവർ ഷാജി എന്നിവർ ആങ്കർമാരായി. കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു, സെക്രട്ടറി സഫ്വാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. എം.കെ. അബ്ദുൽ ഗഫൂർ സ്വാഗതവും പ്രോഗ്രാം കൺവീനറും ടീം വെൽഫെയർ ക്യാപ്റ്റനുമായ അബ്ദുറഹ്മാൻ കെ എഴുവന്തല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.