Posted On
date_range Updated On
date_range പ്രവാസി ക്ഷേമ നിധി : സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു
കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി ബോർഡിെൻറ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി കുവൈത്തിലെ സംഘടനകളുടെ യോഗം ചേർന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ പങ്കെടുത്ത യോഗത്തിൽ എസ്.എ. ലബ്ബ അധ്യക്ഷത വഹിച്ചു. ഒരു വർഷത്തിനുള്ളിൽ കുവൈത്തിൽ പ്രവാസി ക്ഷേമനിധിയിൽ ഒരു ലക്ഷം പുതിയ അംഗങ്ങളെ ചേർക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ പറഞ്ഞു. അതിെൻറ ഭാഗമായി വിപുലമായ അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. ഇതിനായി എല്ലാ പ്രവാസി സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ മേഖലകൾ കേന്ദ്രീകരിച്ച് കാമ്പയിൻ നടത്തും. കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് നിരവധി പേർ യോഗത്തിനെത്തിച്ചേർന്നു. പ്രതിനിധികൾ ഉന്നയിച്ച സംശയങ്ങൾക്ക് ഡയറക്ടർ മറുപടി നൽകി. ജെ. സജി സ്വാഗതവും സി.എസ്. സുഗതകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.