പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈത്ത് മൂന്നാം വാർഷികം വെള്ളിയാഴ്ച ‘ഓണോത്സവം- 2025’ എന്ന പേരിൽ ആഘോഷിക്കും. കുവൈത്ത് സിറ്റിയിൽ പാർക്ക് അവെന്യൂ ഹോട്ടലിൽ രാവിലെ ഒമ്പതുമുതൽ ആരംഭിക്കുന്ന ആഘോഷം എഴുത്തുകാരിയും രാജകുടുംബാംഗവുമായ ശൈഖ ഇൻതിസാർ മുഹമ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ പ്രമുഖ അഭിഭാഷകൻ ഡോ.തലാൽ താക്കി മുഖ്യാതിഥിയാകും. അത്തപ്പൂക്കള മത്സരം, വടം വലി, തിരിവാതിരകളി താലപ്പൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, യൂനിറ്റ് അംഗങ്ങളുടെ വിവിധയിനം കല പരിപാടികൾ, ഗാനമേള, ഓണ സദ്യയും എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈത്തിൽനിന്നും മടങ്ങുന്ന അംഗങ്ങൾക്ക് പുനരധിവാസ ഷേമത്തിനായി മെഗാ ഇവന്റ് നടത്താൻ തീരുമാനിച്ചതായും വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ രമേഷ് ചന്ദ്രൻ (പ്രസി) ബിജു സ്റ്റീഫൻ (ജന.സെക്ര), വിജോ പി തോമസ് (ട്രഷ), ആര്യ നിഷാന്ത് (ലേഡീസ് സെക്രട്ടറി) യോഗേഷ് നായർ (പ്രോഗ്രാം കൺവീനർ), വിവിധ യൂനിറ്റുകളുടെ ഭാരവാഹികൾ എന്നിവർ
പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.