വിരമിച്ച കുവൈത്ത് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണന് കെ.എം.സി.സി യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: വിരമിച്ച ഇന്ത്യൻ എംബസി ലേബർ വിഭാഗം ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് കൈമാറി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എംബസിയുടെ നിയമപരമായ സഹായങ്ങൾ സംഘടനക്ക് ലഭിക്കുന്നതിൽ അദ്ദേഹത്തിെൻറ പിന്തുണ മുതൽക്കൂട്ടായിരുന്നെന്നും ജനകീയനായ പുതിയ അംബാസഡർ സിബി ജോർജിെൻറ കൂടെ പി.പി. നാരായണൻ കൂടിയുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സമൂഹത്തിന് ഉപകാരപ്രദമായേനെയെന്നും ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. മറ്റു ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ശഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.