താൻസനിയ അംബാസഡർ സൈദ് ഷാഹിബ് മൂസക്കൊപ്പം റോക് ഭാരവാഹികൾ
കുവൈത്ത് സിറ്റി: താൻസനിയയുമായി ബന്ധപ്പെട്ട് വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അംബാസഡർ സൈദ് ഷാഹിബ് മൂസ റോക് ഭാരവാഹികളുമായി ചർച്ച നടത്തി.
കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷന് താൻസനിയ ഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് അംബാസഡർ പറഞ്ഞു.
ഇന്ത്യയുമായും കുവൈത്തുമായും രാജ്യം നല്ല സൗഹൃദമാണ് വെച്ചുപുലർത്തുന്നതെന്നും ഇത് കൂടുതൽ മെച്ചപ്പെടുത്താൻ ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻസനിയ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺസുലർ ഇബ്രാഹിം ജംഅ ഇസ്ഹാഖ്, റോക് ചെയർമാൻ അബു കോട്ടയിൽ, പ്രസിഡന്റ് ഷബീർ മണ്ടോളി, ഭാരവാഹികളായ അബ്ദുൽ റഹീം എൻ.കെ, മുഹമ്മദ് ഹയ, ബി.കെ. മജീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.