കുവൈത്ത് സിറ്റി: ഇടവേളക്ക് ശേഷം രാജ്യത്തെ ചിലരില്‍ പന്നിപ്പനി കണ്ടത്തെിയതായി റിപ്പോര്‍ട്ട്. കടുത്ത പനി ബാധിച്ചത്തെിയ ചിലരില്‍ സൂക്ഷ്മപരിശോധ നടത്തിയപ്പോള്‍ എച്ച് 1 എന്‍1 വൈറസ് കണ്ടത്തെിയെന്നും ഇവരെ തുടര്‍ ചികിത്സക്കായി അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
അതേസമയം, സ്ഥിതിഗതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ളെന്നും മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥ ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ പൊതുവില്‍ പനിയും ജലദോഷവും പോലുള്ള രോഗങ്ങള്‍ വ്യാപിക്കുക പതിവാണ്. ചിലരില്‍ ചില ഘട്ടത്തില്‍ പനിയുടെ കാഠിന്യം കൂടാറുണ്ട്. വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ രോഗം എച്ച്1 എന്‍1 ആണെന്ന് കൃത്യമായി കണ്ടത്തൊന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
പന്നിപ്പനി ബാധിച്ചയാള്‍ക്ക് പ്രമേഹം, ബ്ളഡ് പ്രഷര്‍, കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലീരോഗങ്ങള്‍ ഇല്ലാതിരുന്നാല്‍ രോഗം മാറാനുള്ള സാധ്യത നൂറ് ശതമാനമാണ്.
നീണ്ട മാസങ്ങള്‍ക്ക് ശേഷം പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കാലാവസ്ഥ ജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ഈ കാലത്ത് അതിനനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.