‘പൊന്നാനി സംഗമോത്സവം- 2026’ൽ പ്രസിഡന്റ് പി. അഷ്‌റഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) ‘പൊന്നാനി സംഗമോത്സവം- 2026’ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ യു. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസിം സേട്ട് സുലൈമാൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
വനിത ഘടകം പ്രസിഡന്റ് റുക്കിയ ബീവി, ട്രഷറർ അനൂപ് ഭാസ്കർ, വൈ. പ്രസിഡന്റ് മുഹമ്മദ് ഷാജി, വനിത ഘടകം സെക്രട്ടറി സ്വർഗ സുനിൽ, വനിത ഘടകം ട്രഷറർ ഫെമിന ഷറഫുദ്ദീൻ എന്നിവർ ആശംസ നേർന്നു. പി.സി.ഡബ്ല്യു.എഫ് ഫുട്ബാൾ ടീമിന്റെ ജേഴ്സി പ്രകാശനം ഇർഷാദ് ഉമർ, ആർ.വി. നവാസ്, മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രോഗ്രാം കൺവീനർ കെ.കെ. ഷെരീഫ് സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ മുന്ന നന്ദിയും പറഞ്ഞു.
താജുദ്ദീൻ വടകരയും ഇവന്റ് ഫാക്ടറി മ്യൂസിക് ബാൻഡും നയിച്ച സംഗീതനിശ, മല്ലിക ലക്ഷ്മി, ശ്രേയ സുനിൽ, അർജുൻ സുനിൽ, ഇൽഹാം, ലിസബേൽ എന്നിവരുടെ നൃത്തങ്ങൾ, ഫൈഹ, ഐസ, വൈഡൂര്യ, ജാലിബ, ഷെസ, നാജിയ, അഫ്‍ഷീൻ, സിദ്റ, ഇശൽ എന്നിവർ അവതരിപ്പിച്ച ഒപ്പന, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി. മർലിൻ അവതാരകയായി. ജറീഷ്, ഹാഷിം, കെ.നാസർ, ആർ.വി.സിദ്ധീഖ്, എം.വി.സുമേഷ്, കെ.വി.യുസഫ് , പ്രശാന്ത് കവളങ്ങാട്, റഹീം പി.വി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.