കുവൈത്ത് സിറ്റി: മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി. പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സെൻററിൽ താമസിക്കുന്ന മാളിയേക്കൽ അമ്മദ് (75) ആണ് മരിച്ചത്. 40 വർഷത്തോളമായി കുവൈത്തിൽ ജോലിചെയ്യുന്നു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സിറ്റി മേഖല അംഗമാണ്. പിതാവ്: പരേതനായ കുഞ്ഞിബാവ മുസ്ലിയാർ (തെക്കേപ്പുറം ഹാജിയാർ പള്ളി മുൻ ഇമാം). മക്കൾ: ശാഹിദ, ഫാത്തിമ, നിസാർ. മരുമക്കൾ: ഹനീഫ മാളിയേക്കൽ (പി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് ഉപദേശക സമിതി ചെയർമാൻ), സിദ്ധീഖ് (കുവൈത്ത്) ജുവൈഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം പത്തായി സെൻറർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.