പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് അംഗങ്ങൾ ഈദ് സംഗമത്തിൽ
കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) കുവൈത്ത് ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈത്തിലെ മാലിയ കടപ്പുറത്ത് നടന്ന സംഗമത്തിൽ പി.സി.ഡബ്ല്യു.എഫ് കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് പി. അഷറഫ് അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ ടി.ടി. നാസർ ഉദ്ഘാടനം ചെയ്തു.
പാട്ട്, കളികൾ, മത്സരങ്ങളുമായി നടന്ന സംഗമം അംഗങ്ങൾക്ക് പരസ്പരം കാണാനും ബന്ധങ്ങൾ പുതുക്കാനും പെരുന്നാൾ ആശംസകൾ കൈമാറാനുമുള്ള വേദിയായി. സ്ത്രീകളുമടക്കം നൂറോളം പേർ പങ്കെടുത്തു. കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടിവ് മെംബർമാർ, വനിതാഘടകം അംഗങ്ങൾ ചേർന്ന് പരിപാടി നിയന്ത്രിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷറഫുദ്ദീൻ സ്വാഗതവും സ്വാശ്രയ ലിമിറ്റഡ് ചെയർമാൻ കെ.വി. യൂസുഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.