വഫ്റ: കോട്ടയം ജില്ല അസോസിയേഷൻ കുവൈത്തിെൻറ 2017ലെ ഫാമിലി പിക്നിക് വഫ്റ ഫാം ഹൗസിൽ നടത്തി. പ്രസിഡൻറ് സാം നന്തിയാട്ടും ജനറൽ സെക്രട്ടറി ഹരികൃഷ്ണനും നേതൃത്വം നൽകി.
വൈസ് പ്രസിഡൻറുമാരായ സുരേഷ് തോമസ്, നിധി സുനീഷ്, ട്രഷറർ അജിത് സക്കറിയ, സെക്രട്ടറി ഡെന്നീസ് അലക്സ്, ഉപദേശക സമിതി അംഗങ്ങളായ സണ്ണി തോമസ്, ചെസ്സിൽ രാമപുരം, സോണി സെബാസ്റ്റ്യൻ, അനിൽ പി. അലക്സ് എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും മറ്റംഗങ്ങളും കുടുംബസമേതം സന്നിഹിതരായി. കോട്ടയം ജില്ലയിലെ മറ്റു പ്രാദേശിക സംഘടനാ അംഗങ്ങളേയും വിവിധ കോളജുകളുടെ അലുമ്നി അംഗങ്ങളെയും പെങ്കടുപ്പിച്ചു.
രാജേഷ് കുര്യെൻറ നേതൃത്വത്തിൽ വിജയകുമാർ, നിധി സുനീഷ്, ലക്ഷ്മി ആൽബിൻ എന്നിവർ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. അലക്സ് തൈക്കടവിൽ, ജീമോൻ ആൻറണി, രാജേഷ് നായർ എന്നിവർ നയിച്ച ഗാനമേളയുമുണ്ടായി.
ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർ സിങ്ങർ പരിപാടിയിലൂടെ പ്രശസ്തനുമായ വിപിൻ സേവ്യറിെൻറ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.