മുത്‍ല പീഡിയാട്രിക് ഡെന്റൽ ക്ലിനിക്കിലെ ജീവനക്കാർ
മുത്‍ലയിൽ പീഡിയാട്രിക് ഡെന്റൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം മുത്‍ലയിൽ പീഡിയാട്രിക് ഡെന്റൽ ക്ലിനിക്ക് തുറന്നു. പുതിയ ക്ലിനിക്കിൽ നാല് സ്പെഷലൈസഡ് പീഡിയാട്രിക് ഡെന്റൽ യൂനിറ്റും പൂർണമായി സജ്ജീകരിച്ച അണുവിമുക്ത മുറിയും ഡെന്റൽ എക്സ്റേ യൂനിറ്റും ഉൾപ്പെടുന്നു. മുത്‍ല സിറ്റിയിൽ താമസിക്കുന്ന ആറുമുതൽ 15 വരെ വയസ്സ് പ്രായമുള്ളവർക്ക് ഇവിടെ ചികിത്സ തേടാം.
സ്പെഷ്യലൈസ്ഡ് ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ഗുണനിലവാരമുള്ള ചികിത്സ പരമാവധി വീടിന് സമീപം തന്നെ ലഭ്യമാക്കാനും ഉന്നത മാനദണ്ഡങ്ങൾക്കനുസൃതമായി രോഗികൾക്ക് പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉദ്ഘാടന ചടങ്ങിൽ ദന്തകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അഹ്മദ് അസദ്, ഡെന്റൽ വിഭാഗം ഡയറക്ടർ ഡോ. ജാബിർ തഖി, ജഹ്ര സ്പെഷലൈസ്ഡ് സെന്റർ ഫോർ പീഡിയാട്രിക് ഡെന്റിസ്ട്രി മേധാവി ഡോ. തുർക്കി അൽ-മജാവിബ്, പീഡിയാട്രിക് ഡെന്റിസ്ട്രി വിഭാഗം മേധാവി ഡോ. അമാൽ ബെബെഹാനി, ഡെന്റൽ വിഭാഗത്തിലെ നഴ്സിംഗ് സ്റ്റാഫ് മേധാവി നജാത് അൽ-റജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.