പി.സി.ഡബ്ല്യു.എഫ് ഫുട്ബാൾ മേളയിലെ ജേതാക്കൾ കപ്പുമായി
കുവൈത്തിലെ നാലു മേഖലകളായി തിരിച്ചായിരുന്നു മത്സരങ്ങൾ കുവൈത്ത് സിറ്റി: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം (പി.സി.ഡബ്ല്യു.എഫ്) സെവൻസ് ഫുട്ബാൾ സീസൺ-രണ്ട് ശാമിയ യൂത്ത് സെന്റർ സ്റ്റേഡിയത്തിൽ നടന്നു. അംഗങ്ങളെ കുവൈത്തിലെ നാലു മേഖലകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. അബ്ദുൽ റഹ്മാൻ നുഅമിസ് അൽ നുഅമിസ് കിക്ക് ഓഫ് നിർവഹിച്ചു.ടീം ഫഹാഹീൽ ടസ്കേഴ്സ് വിന്നേഴ്സ് ട്രോഫിയും സിറ്റി സ്ട്രൈക്കേഴ്സ് റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫി പ്രസിഡന്റ് യു. അഷ്റഫ്, മുൻ പ്രസിഡന്റ് സുമേഷ് എന്നിവർ ചേർന്ന് കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജനറൽ സെക്രട്ടറി എം.വി. മുജീബ് നൽകി.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള മെഡൽ, ഗിഫ്റ്റ് കിറ്റ് എന്നിവ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.വി. റഹീം, കെ. ഷെരീഫ്, എം.വി. മുസ്തഫ, കെ. അഷ്റഫ്, കെ. ആബിദ്, റഫീഖ്, അജിലേഷ്, ആർ.വി. സിദ്ദീഖ്, ഹാഷിം സച്ചു, അൻവർ, ആൻസിബ്, പ്രശാന്ത്, അനൂപ്, മുബാറക്ക്, നൗഷാദ്, ആർ.വി. റൂബി നവാസ്, എൻ. ജാഫർ എന്നിവർ കൈമാറി. ഖാലിദ് അബ്ദുൽ ഹാദി മുഖ്യാതിഥിയായിരുന്നു. കെ.കെ. നവാസ്, ശാഹുൽ ഹമീദ്, ജാബിർ, ശറഫു എന്നിവർ കളി നിയന്ത്രിച്ചു. പ്രസിഡന്റ് യു. അഷ്റഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.