ആദരവ് ഏറ്റുവാങ്ങിയ ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‍ലാമിയ വിദ്യാർഥികൾ

പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‍ലാമിയ ആദരിച്ചു

കുവൈത്ത് സിറ്റി: ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‍ലാമിയ മദ്റസയിൽ നിന്ന് ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും, ഖുർആൻ പൂർണമായും പാരായണം ചെയ്തു തീർത്ത ചെറിയ ക്ലാസുകളിലെ കുട്ടികളേയും ആദരിച്ചു.

കെ.ഐ.ജി ഫഹാഹീൽ,അബുഹലിഫ ഏരിയകളുടെയും, മദ്റസയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ മദ്റസ പ്രിൻസിപ്പൽ നിയാസ് ഇസ്‌ലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.ജി അബൂഹലീഫ പ്രസിഡന്റ് മെഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു.

വിവിധ ക്ലാസുകളിലെ കുട്ടികൾ ഗ്രൂപ്പുകളായി ഖുർആൻ പാരായണം നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള മെമെന്റോ കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിക് യൂസുഫ്, ഐവ ഫഹാഹീൽ പ്രസിഡണ്ട്‌ സോജാ സാബിക്, ഐവ അബുഹലീഫ ഏരിയ പ്രസിഡന്റ് അൻഷില അംജദ്, മദ്റസ പി.ടി.എ സെക്രട്ടറി ജംഷീർ എന്നിവർ കൈമാറി. ഫഹാഹീൽ ഏരിയ പ്രസിഡണ്ട്‌ ഉസാമ അബ്ദുൽ റസാഖ് സ്വാഗതവും, കെ.ഐ.ജി മദ്റസ ബോർഡ് സെക്രട്ടറി കെ. അബ്ദുൽ റഹ്‌മാൻ സമാപന പ്രഭാഷണവും നിർവഹിച്ചു.

മുഹമ്മദ് സാദിക്ക്, അംജദ്, നിഹാദ് നാസർ, ഹാരിസ്, സൗമ്യ സബീർ, സുമയ്യ നിയാസ്, അഫീഫ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Fahaheel Al Madrasatul Islamiya honored students who achieved excellent results in the public examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.