പത്തനാപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കൊല്ലം പത്തനാപുരം കുണ്ടയം കണിയൻച്ചിറ പുത്തൻവീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ (49) കുവൈത്തിലെ ജോലി സ്ഥലത്ത് മരിച്ചു. അങ്കാറ യുണൈറ്റഡ് ഫൈബർ കമ്പനി ജോലിക്കാരനായിരുന്നു. മാതാവ്: സുബൈദാ ബീവി. ഭാര്യ: ഫസീല ബീവി.

മൂന്നു മാസം മുമ്പാണ് ജലീൽ കുവൈത്തിൽ എത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. ജലീലിന്റെ നിര്യാണത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം അനുശോചിച്ചു. 

Tags:    
News Summary - pathanapuram native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.