കുവൈത്ത് സിറ്റി: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ നിര്യാതനായി. മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തിൽ പരേതനായ രാജപ്പപണിക്കരുടെ മകൻ അജികുമാരൻ നായർ (49) ആണ് മരിച്ചത്. ഭാര്യ: രാജി ചാന്ദ്ര. മക്കൾ: അർജുൻ, അശ്വിൻ. ഫേസ് ഇൻറർനാഷനൽ കൺസൾട്ടൻസി ഡ്രാഫ്റ്റ്മാനായിരുന്നു. ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമാണ്. മുൻ ജോയൻറ് ട്രഷറർ, ഓഡിറ്റർ, വെൽഫെയർ ജോയൻറ് കൺവീനർ പദവികൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.