കുവൈത്ത് സിറ്റി: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുച്ചേരലായി പത്തനംതിട്ട ജില്ല അസോസിയേഷൻ ഓണാഘോഷം. ‘പൗർണ്ണമി- 2025 എന്ന പേരിൽ കബ്ദിൽ നടന്ന ആഘോഷം പ്രസിഡന്റ് ലാലു ജേക്കബ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഗീതാകൃഷ്ണൻ, ഉപദേശകസമതി ചെയർമാൻ രാജൻ തൊട്ടത്തിൽ, ഉപദേശക സമതി അംഗവും മുൻ പ്രസിഡന്റുമായ ബെന്നി ജോർജ്, ഉപദേശക സമതി അംഗം പി.എം. നായർ, വനിത വിഭാഗം ചെയർപെഴ്സൻ റജീന ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രാവണപൗർണ്ണമി കൺവീനർ ലാജി ഐസക് സ്വാഗതവും ട്രഷറർ അനി ബിനു നന്ദിയും പറഞ്ഞു. സംഘടന ജോ. സെക്രട്ടറി ജിൻജു ഷൈറ്റസ്റ്റ് അവതാരികയായി.
തോമസ് ജോൺ അടൂർ, ജിക്കു ജോമി, സോണി ടോം, നെവിൻ ജോസ്, അബ്ദുൾ അൻസാർ, ജോജാ മെറിൻ, ബോബി ലാജി, ഷൈറ്റസ്റ്റ് തോമസ്, എം.എ. ലത്തീഫ്, ജോൺസൺ ജോർജ്, ബിജി മുരളി, ജോബി സ്കറിയ, എബി അത്തിക്കയം, മാത്യു ഫിലിപ്പ്, ബിജു മാത്യു, ഈപ്പൻ ജോർജ്, ഷിജോ തോമസ്, അനീഷ് തോമസ്, ജിനു ഏബ്രഹാം, കലൈവാണി സന്തോഷ്, അനൂപ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.