പത്തനംതിട്ട ജില്ല അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പത്തനംതിട്ട ജില്ല അസോസിയേഷൻ മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രക്ഷാധികാരി ഗീതാകൃഷ്ണൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലാലു ജേക്കബ് അധ്യക്ഷത വഹിച്ചു. മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ് മാനേജർ ബഷീർ ബാത്ത, ബ്രാഞ്ച് മാനേജർ അഖില എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു സ്വാഗതവും ക്യാമ്പ് കൺവീനർ ലാജി ഐസക് നന്ദിയും പറഞ്ഞു. 120ൽപരം പ്രവാസികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
പത്തനംതിട്ട ജില്ല അസോസിയേഷന്റെ രജത ജൂബിലി പരിപാടികളുടെ ഭാഗമായിരുന്നു ക്യാമ്പ്. തോമസ് ജോൺ അടൂർ, ജിക്കു ജോമി, ചാൾസ് പി ജോർജ്, സോണി ടോം, ജോജാ മരിയ, ബോബി ലാജി, ഷൈറ്റസ്റ്റ് തോമസ്, ബിജു മാത്യു, സിജോ കുഞ്ഞുമോൻ, ഈപ്പൻ ജോർജ്, ഷിജോ തോമസ്, അനീഷ് തോമസ്, ജെയിംസ് കൊട്ടാരം, ജിനു ഏബ്രാഹം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.