അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിന്റെ ഓർമ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പെസഹവ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പെസഹ അപ്പം മുറിക്കലും നടന്നു. സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ വിപുല പരിപാടികൾ നടന്നു.
ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഇടവക സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി. നാഷനൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലും, സാൽമിയ സെന്റ് മേരീസ് ചാപ്പലിലും നടന്ന പെസഹ ശുശ്രൂഷകൾക്ക് മഹാ ഇടവക വികാരി ഫാ.പ ലിജു കെ.പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ പെസഹ ശുശ്രൂഷകൾക്ക് ഫാ. എബി മട്ടക്കൽ കാർമികത്വം വഹിക്കുന്നു
ശുശ്രൂഷകളിൽ പങ്കെടുത്ത മലങ്കരസഭ വിശ്വാസികൾക്ക് പെസഹയുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയാറാക്കിയ പുളിപ്പില്ലാത്ത അപ്പം നേർച്ചയായി വിതരണം ചെയ്തു.കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കുവൈത്ത് സിറ്റി, ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും, അപ്പം മുറിക്കൽ ശുശ്രൂഷയും നടന്നു. ജോൺ തുണ്ടിയത്ത് അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു.
സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ പെസഹ ശുശ്രൂഷകൾക്ക് ഫാ. എബി മട്ടക്കൽ മുഖ്യ കാർമികത്വം വഹിച്ചു. നാഷനൽ ഇവാഞ്ചലിക്കൽ പള്ളിയിൽ നടത്തിയ ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
കുവൈത്ത് സിറ്റി, ഹോളി ഫാമിലി കോ കത്തീഡ്രൽ ദേവാലയത്തിൽ അപ്പം മുറിക്കൽ ശുശ്രൂഷക്ക് ജോൺ തുണ്ടിയത്ത് അച്ചൻ കാർമികത്വം വഹിക്കുന്നു
വിശുദ്ധ വാരാചരണത്തിലെ അഞ്ചാം ദിവസമാണ് പെസഹവ്യാഴം. പെസഹവ്യാഴത്തിലെ അവസാന അത്താഴ കുർബാന, കുരിശുമരണ ദിനമായ ദുഃഖവെള്ളി, ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയിർത്തെഴുന്നേൽപ്പും സ്മരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.