കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏകീകൃത ആപ്പായ സഹൽ ആപ്പിൽ ഫണ്ട് വെളിപ്പെടുത്തൽ സേവനം ആരംഭിച്ചു.
യാത്രക്കാരുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനാണ് കസ്റ്റംസ് പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചത്.
3,000 കുവൈത്ത് ദീനാറിൽ കൂടുതലുള്ളതോ അതിന് തുല്യമായ വിദേശ കറൻസികളോ ഇലക്ട്രോണിക് രീതിയിൽ പ്രഖ്യാപിക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും മുമ്പുതന്നെ വെളിപ്പെടുത്തൽ പൂർത്തിയാക്കാനാകുന്നതിലൂടെ സമയം ലാഭിക്കാനും പേപ്പർവർക്കുകൾ കുറക്കാനും സഹായിക്കും. സമർപ്പിച്ച വിവരങ്ങൾ കസ്റ്റംസ് അധികൃതർക്ക് പരിശോധിക്കാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.