പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ പത്രിക നൽകാനെത്തിയ നിലവിലെ എം.പി അഹ്​മദ്​ അൽ ഫാദിൽ

പാർലമെൻറ്​ തെരഞ്ഞെടുപ്പ്: ഇന്നുകൂടി പത്രിക സമർപ്പിക്കാം; സ്പീക്കറും മുൻ മന്ത്രിമാരും സ്ഥാനാർഥികൾ

കുവൈത്ത്​ സിറ്റി: കുവൈത്ത് പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്​ച അവസാനിക്കും. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ 33 വനിതകൾ ഉൾപ്പെടെ 364 പേരാണ് സ്ഥാനാർഥികളായി രംഗത്തുള്ളത്​. ചൊവ്വാഴ്​ച രണ്ട്​ വനിതകൾ ഉൾപ്പെടെ 14 പേർ പത്രിക നൽകി. ഇതുവരെ 332 പുരുഷന്മാരും 33 വനിതകളുമാണ് മത്സരിക്കാൻ മുന്നോട്ടുവന്നത്.

ഇതിൽ ഒരാൾ പത്രിക പിൻവലിച്ചു. കഴിഞ്ഞ പാർല​മെൻറിൽ സ്പീക്കറായിരുന്ന മർസൂഖ് അൽഗാനിം, മുൻ പെട്രോളിയം മന്ത്രി അലി അൽ ഉമൈർ, മുൻ പൊതുമരാമത്ത്​ മന്ത്രി ഗദീർ അസീരി തുടങ്ങിയ പ്രമുഖർ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഏ​ഴു​ദി​വ​സം മു​മ്പ്​ വ​രെ പി​ൻ​വ​ലി​ക്കാം. ഒക്ടോബർ 26നാണ്​ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. ശു​വൈ​ഖി​ലെ ഖ​വാ​ല ഗേ​ൾ​സ് സ്കൂ​ളി​ൽ താൽക്കാലികമായി സജ്ജീകരിച്ച ഇലക്ട്രിക്കൽ ഓഫിസിലാണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​ത്.

അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച 30 സ്ഥാനാർഥികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ്​ ഇവരുടെ ഫയൽ ക്രിമിനൽ കോടതിക്ക് കൈമാറുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പിന്​ മുന്നോടിയായി അനധികൃതമായി നടത്തപ്പെട്ട സമാന്തര തെരഞ്ഞെപ്പിൽ പങ്കാളിയായെന്നാണ്​ ഇവർക്കെതിരായ കുറ്റം.

പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളെ നിർണയിക്കാൻ വിവിധ ഗോത്രവിഭാഗങ്ങളോ പ്രദേശത്തുകാരോ അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് നടത്താറുണ്ട്​. ഇത്​ നിയമവിരുദ്ധമാണ്​. കോടതിയിൽ കുറ്റം തെളിഞ്ഞാൽ ഇവരുടെ സ്ഥാനാർഥിത്വം അസാധുവാകും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ തെരഞ്ഞെടുപ്പ് തമ്പുകൾക്കും മറ്റും ഇത്തവണ അനുമതി നൽകിയിട്ടില്ല, ഡിസംബർ അഞ്ചിനാണ് പൊതുതെരഞ്ഞെടുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.