കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പാർലമെൻറ് നിർദേശിച്ചു. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം പിൻവലിക്കണമെന്നും വാക്സിൻ എടുക്കാത്തവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്നും നിർദേശിച്ചു.
രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവരെ കുത്തിവെപ്പ് പൂർത്തിയാക്കിയവരായി പരിഗണിക്കണം, കുത്തിവെപ്പ് എടുത്തവരും അല്ലാത്തവരുമായ കുട്ടികളെ ഒരുപോലെ പരിഗണിക്കണം, വിദേശത്തുനിന്ന് തിരിച്ചെത്തുന്ന കുവൈത്തികളെ ഒരു പി.സി.ആർ പരിശോധനക്ക് മാത്രം വിധേയമാക്കണം, ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് 50 ദീനാർ പിഴ ഇൗടാക്കണം, കോടതിയിൽ പോകാതെ പിഴയടക്കാൻ സൗകര്യമൊരുക്കണം, കുത്തിവെപ്പ് എടുത്തവരുടെ പാർശ്വഫലം സംബന്ധിച്ച പരാതി സ്വീകരിക്കാൻ മെഡിക്കൽ കമ്മിറ്റി രൂപവത്കരിക്കണം, കമ്മിറ്റി കൃത്യമായ ഇടവേളകളിൽ മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് എം.പിമാർ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയത്. അതേസമയം, മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ ഇവക്ക് നിയമപ്രാബല്യം ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.