കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെടുന്ന വാഹനങ്ങളുടെ പാർക്കിങ് പ്രശ്നം ഗുരുത രമെന്ന് കുവൈത്ത് റിയൽ എസ്റ്റേറ്റ് യൂനിയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർക്കി ങ് സ്പേസ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 40 ദശലക്ഷം ചതുരശ്ര മീറ്റർ സഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിെൻറ പദ്ധതി ആവശ്യമാണ്.
1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടു. എന്നാൽ 2009 മുതൽ 2018 വരെയായി ആകെ രണ്ട് കെട്ടിടങ്ങളാണ് ഇൗ അർഥത്തിൽ നിർമിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. റോഡരികിൽ ആളുകൾ വാഹനം നിർത്തിപ്പോകേണ്ടി വരുന്നത് പാർക്കിങ്ങിന് വേറെ സ്ഥലമില്ലാത്തതുകൊണ്ടാണ്. റോഡരികിലെ പാർക്കിങ്ങിനെതിരെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്തത് വേറെ സ്ഥലമില്ലെന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാലാണ്. ജനവാസമേറിയ സ്ഥലങ്ങളിലും സിറ്റികളിലും ബഹുനില പാർക്കിങ് സമുച്ചയങ്ങൾ നിർമിക്കുക മാത്രമാണ് പരിഹാരമെന്നും റിയൽ എസ്റ്റേറ്റ് യൂനിയൻ സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.