താരിഖ് അൽ ബന്നായ് യു.എൻ യോഗത്തിൽ സംസാരിക്കുന്നു

സ്വന്തം മണ്ണിലേക്ക് മടങ്ങാൻ ഫലസ്തീനികൾക്ക് അവകാശമുണ്ട് - കുവൈത്ത്

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് അവരുടെ മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം കാലം ഒരിക്കലും ഇല്ലാതാക്കില്ലെന്ന് കുവൈത്ത്. ഐക്യരാഷ്ട്ര സഭയിലെ (യു.എൻ) കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ആൻഡ് വർക്ക്സ് ഏജൻസിയുടെ യോഗത്തിൽ (യു.എൻ.ആർ.ഡബ്ലിയു.എ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിയമനിർമ്മാണങ്ങൾ അനുസരിച്ച് ഫലസ്തീനികൾക്ക് മടങ്ങിവരാനുള്ള അവകാശമുണ്ട്. പ്രത്യേകിച്ച് ജനറൽ അസംബ്ലിയുടെയും അറബ് സമാധാന സംരംഭത്തിന്റെയും ആർട്ടിക്കിൾ 194 കണക്കിലെടുത്ത്- അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പ്രതിസന്ധിയുടെ 75 വർഷം അനുസ്മരിക്കുമ്പോൾ, 1948 ൽ ആ ജനത നേരിട്ട മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ഞങ്ങൾ ദു:ഖത്തോടെ ഓർക്കുന്നു. ലക്ഷക്കണക്കിന് പേർ സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി, അവരുടെ ഭൂമിയിൽ നിന്നും വീടിൽ നിന്നും പലയിടങ്ങളിലായി അവർ അലയുന്നു. ഏഴ് പതിറ്റാണ്ടിലേറെയായി ഇതു തുടരുന്നതായും അൽ ബന്നായ് പറഞ്ഞു.

ഫലസ്തീനികളുടെ അവകാശങ്ങൾക്ക് കുവൈത്ത് പിന്തുണ തുടരും. വിവിധ രാജ്യങ്ങളിലായി അറുപത് ലക്ഷത്തോളം വരുന്ന ഫലസ്തീൻ അഭയാർത്ഥികളുടെ ദുരിതം ലഘൂകരിക്കാനുള്ള യു.എൻ.ആർ.ഡബ്ലിയു.എ പ്രവർത്തകരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. 2023-ലെ യു.എൻ.ആർ.ഡബ്ലിയു.എ പ്രവർത്തനങ്ങൾക്കായി കുവൈത്തിന്റെ രണ്ട് മില്യൺ ഡോളറിന്റെ വാഗ്ദാനം അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    
News Summary - Palestinians have the right to return to their own land - Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.