കുവൈത്ത് സിറ്റി: ഫലസ്തീൻ വിഷയം ലോകസമൂഹത്തിെൻറ മുഖ്യപരിഗണനയിൽ വരണമെന്ന് കുവ ൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
ഈജിപ്തിലെ ശറമുശൈഖിൽ നടന്ന പ്ര ഥമ അറബ്-യൂറോപ്യൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അമീർ. ഫലസ്തീൻ വിഷയത്ത ിന് അർഹമായ പ്രധാന്യം നൽകാത്തതും പരിഹരിക്കപ്പെടാത്തതുമാണ് മേഖലയിലെ പല പ്രശ്നങ്ങൾക്കും പ്രധാന കാരണം.
ഫലസ്തീൻ ജനതയുടെയും അറബ്രാജ്യങ്ങളുടെയും മാത്രം പ്രശ്നമായി ഇതിനെ കാണരുത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷകാര്യങ്ങളുമായി ബന്ധപ്പെട്ട് മേഖലയിൽ പലതരം ഭീഷണികൾ നിലനിൽക്കുന്നുണ്ട്. ഭീകരവാദവും തീവ്രവാദവുമാണ് എടുത്തുപറയേണ്ട മറ്റു ഭീഷണികൾ.
അറബ് രാജ്യങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെങ്കിലും അവരുടെ മാത്രം ശ്രമങ്ങൾകൊണ്ട് മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കാൻ സാധിക്കില്ല. യൂറോപ്യൻ യൂനിയനുൾപ്പെടെ എല്ലാ അന്താരാഷ്ട്ര വേദികളുടെയും സഹായവും പിന്തുണയും ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അമീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.