കുവൈത്ത് സിറ്റി: വിമാനത്താവള റോഡിൽ 1.250 കിലോ മീറ്റർ നീളത്തിൽ നിർമാണം പൂർത്തിയായ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ജഹ്റ റോഡ് വികസന പദ്ധതിയുടെ നാലാം ഘട്ടത്തിലുൾപ്പെടുത്തിയാണ് പാലത്തിെൻറ നിർമാണം പൂർത്തിയാക്കിയത്.
പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് ആൻഡ് എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹസാനാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതിയാണ് ജഹ്റ റോഡ് പദ്ധതി. പദ്ധതിക്കായി മൊത്തം 264.5 മില്യൻ ദീനാറാണ് മന്ത്രാലയം വകയിരുത്തിയത്. 2018 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് അഹമദ് അൽ ഹസാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.