പടന്ന കൂട്ടായ്മ ഖിദ്മത്തുൽ ഇസ്ലാം സംഘം ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കാസർകോട് ജില്ലയിലെ കുവൈത്തിലെ പടന്നക്കാരുടെ കൂട്ടായ്മയും ഖിദ്മത്തുൽ ഇസ്ലാം സംഘം ഇഫ്താർ സംഗമവും പഠനക്ലാസും ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് കെ.വി. കുഞ്ഞൂട്ടി അധ്യക്ഷത വഹിച്ചു. സലീം ഖിറാഅത്ത് നടത്തി. നിയാസ് ഇസ്ലാഹി റമദാൻ പ്രഭാഷണം നടത്തി.
ടി.എം.സി. ജലീൽ, അബ്ദുൽ ഖാദർ കൈതക്കാട്, ഫാറൂഖ് തെക്കെകാട്, ഹസ്സൻ തഖ്വ, ഇക്ബാൽ മാവിലാടം എന്നിവർ സംസാരിച്ചു. സെക്രട്ടറി അൻസാരി സ്വാഗതവും മുഹമ്മദലി പടന്ന നന്ദിയും പറഞ്ഞു. കെ.പി. ബഷീർ, വി.കെ.റഹീം, ടി.എം.സി. ജാഫർ,ഫൈസൽ അമീർ, ബി.സി. ഷംസീർ, വി.കെ. അമീർ, വി.കെ .ഷാനവാസ്, കെ.സി. നജീബ്, എ.വി. അഷ്റഫ്, എം.കെ. അബു, യു.പി. സാദിഖ്,എ.എം. ഫൈസാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.