കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒാഫിസിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ സേവനം കുവൈത്തികൾക്കും മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും മാത്രം. ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയാണ് മറ്റു രാജ്യക്കാർക്കും സേവനം നൽകും. അതേസമയം, രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ എല്ലാ രാജ്യക്കാർക്കും സിവിൽ െഎഡി കാർഡ് കരസ്ഥമാക്കാവുന്നതാണ്. പാസി ഒാഫിസിൽ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മാത്രമാണ് ഇടപാടുകൾ നടത്താൻ കഴിയുകയെന്നും പരമാവധി www.paci.gov.kw എന്ന വെബ്സൈറ്റ് വഴി ഇടപാട് നടത്തി തിരക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.