അബ്ബാസിയ: നാടക കൂട്ടായ്മയായ കൽപക് 29ാം വാർഷികാഘോഷ ഭാഗമായി ഷേക്സ്പിയറിെൻറ വിഖ്യാത നാടകം കുവൈത്തിൽ അവതരിപ്പിക്കുന്നു. ഏപ്രില്‍ 13, 14 തീയതികളില്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപണ്‍ സ്റ്റേജിലാണ് അവതരണം. രണ്ടു ദിവസവും വൈകീട്ട് ഏഴുമണിക്ക് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഓരോ പ്രദര്‍ശനങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രഫഷനൽ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബാബുജി ബത്തേരിയാണ് സംവിധാനം ചെയ്യുന്നത്. ഷേക്സ്പിയറുടെ രചന പി.കെ. വേണുക്കുട്ടൻ നായർ തർജമ ചെയ്തതിനെ അടിസ്ഥാനമാക്കി തനിമ ചോർന്നുപോവാതെ കാലികമായ മാറ്റം വരുത്തിയാണ് നാടകം ഒരുക്കിയിട്ടുള്ളതെന്ന് ബാബുജി ബത്തേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആർട്ടിസ്റ്റ് സുജാതൻ രംഗപടവും പൂജപ്പുര ശശി വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ഉദയൻ അഞ്ചലും മനോജ് മാവേലിക്കരയും നിർവഹിച്ച നാടകത്തിെൻറ ദീപാലങ്കാരം അലക്സ് സണ്ണിയാണ്.
11 സെറ്റുകളിലായി 18 സീനുകളുള്ള നാടകത്തിെൻറ അരങ്ങിൽ 25 കലാകാരന്മാർ എത്തുന്നു. സാധാരണ സ്റ്റേജിെൻറ ഇരട്ടി വലുപ്പമുള്ള ഒാപൺ എയർ സ്റ്റേജിലാണ് അവതരണം. കർട്ടൻ മറയില്ലാതെ തുറന്ന വേദിയിലുള്ള രംഗസജ്ജീകരണം വെല്ലുവിളി നിറഞ്ഞതാണെങ്കിലും എന്നും പുതുമ തേടുന്ന ബാബുജി ബത്തേരിയുടെ ആഗ്രഹങ്ങൾക്കൊത്ത് ആ വെല്ലുവിളി താൻ ഏറ്റെടുക്കുന്നതായും ആർട്ടിസ്റ്റ് സുജാതൻ പറഞ്ഞു. നാടകത്തിലെ ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് മുസ്തഫ അമ്പാടിയാണ്. സംവിധാകൻ തന്നെ രചന നിർവഹിച്ചിരിക്കുന്നു.
ശശി കോഴഞ്ചേരി സഹ സംവിധായകനായി. കൽപക് ഉപദേഷ്ടാവ് ജോണ്‍ തോമസ്, കൽപക് പ്രസിഡൻറ് ചന്ദ്രന് പുത്തൂര്‍, ജനറല്‍ സെക്രട്ടറി പ്രദീപ് മേനോൻ, വനിത സെക്രട്ടറി അംബിക മുകുന്ദന്, ട്രഷറര്‍ ജോസഫ് കണ്ണങ്കര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. പബ്ലിസിറ്റി ആന്‍ഡ് മീഡിയ കൺവീനര്‍ സിജോ വലിയപറമ്പില്‍ സ്വാഗതവും പ്രോഗ്രാം കൺവീനര്‍ വത്സന് ജോര്‍ജ് നന്ദിയും പറഞ്ഞു. കൽപകിെൻറ 29ാമത് നാടകമായാണ് ഒഥല്ലോ അരങ്ങിലെത്തുന്നത്. പാസുകൾ ഗ്രീൻ ലീഫ് റസ്റ്റാറൻറ് (97441227, 66575965), പോപ്പിൻസ് ഒാഡിറ്റോറിയം (97441667), ഒാവൻ ഫ്രഷ് ബേക്കറി (60430294), സിവിലൈസ്ഡ് സ്റ്റോർ (66193470) എന്നിവിടങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 65148762 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.