പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

കുവൈത്ത് സിറ്റി: സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 114ാമത് ഓര്‍മപ്പെരുന്നാള്‍ നവംബര്‍ മൂന്ന്, നാല് തീയതികളില്‍ നാഷനല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ കൊണ്ടാടി. പെരുന്നാളിനോടനുബന്ധിച്ച് മൂന്നിന് വൈകീട്ട് നടന്ന സന്ധ്യാനമസ്കാരത്തിനും റാസയ്ക്കും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. ഓര്‍മപ്പെരുന്നാളിന്‍െറ ഭാഗമായി എന്‍.ഇ.സി.കെ അങ്കണത്തില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കുരിശടി ഡോ. മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു. പെരുന്നാള്‍ കണ്‍വീനര്‍ മനോജ് തോമസ്, ജോയന്‍റ് കണ്‍വീനര്‍ ജേക്കബ് വി. ജോബ് എന്നിവരുടെ ചുമതലയില്‍ ഇടവകാംഗമായ റോണി കുര്യന്‍ ജോറി രൂപകല്‍പന ചെയ്ത കുരിശടിക്ക് 14 അടി ഉയരവും രണ്ടു മീറ്റര്‍ വീതിയും മൂന്നു നിലകളും ഉണ്ട്. വെള്ളിയാഴ്ച രാവിലെ ഡോ. സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ എന്‍.ഇ.സി.കെയില്‍ നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

Tags:    
News Summary - orma perunnal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.