കുവൈത്ത് സിറ്റി: ഇലക്ട്രോണിക് സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 10 മുതൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടുവരെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി (ഓൺലൈൻ) സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രകടന കാര്യക്ഷമത വർധിപ്പിക്കുന്നതിനും സിസ്റ്റം സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ തുടർച്ചയായ വിതരണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് അപ്ഡേഷൻ. ഇതിന്റെ ഭാഗമായാണ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. സേവനങ്ങൾ നിർത്തിവെക്കുന്നതിന് മുമ്പ് ഉപയോക്താക്കളോട് അടിയന്തര ഇലക്ട്രോണിക് റെസിഡൻസി ഇടപാടുകൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
അതേസമയം, രാജ്യത്ത് പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് നിയമം ചൊവ്വാഴ്ച മുതൽ നിലവിൽ വരും. ചൊവ്വാഴ്ച മുതൽ റഡിസൻസി പുതുക്കുന്നവർക്ക് പുതുക്കിയ ഇൻഷുറൻസ് തുക അടയ്ക്കണം. റെസിഡൻസി പുതുക്കലിന് 100 ദീനാർ അടക്കം എല്ലാ റെസിഡൻസി, വിസിറ്റ് വിസകൾക്കും ആരോഗ്യ ഇൻഷുറൻസ് ഫീസ് പുതുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.