കുവൈത്ത് സിറ്റി: സൈബർ ലോകത്ത് ഇടപെടുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചോളൂ. വ്യാജന്മാരും തട്ടിപ്പുകാരും ചുറ്റുമുണ്ട്.ഓൺലൈൻ ഹാക്കിങ് നവമാധ്യമ അക്കൗണ്ടുകളിലെ കൃത്രിമം എന്നിവ സംബന്ധിച്ച് കുവൈത്ത് ദേശീയ സൈബർ സുരക്ഷ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നൽകി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും വാട്ട്സ്ആപ് വഴിയാണ് നടക്കുന്നത്. സൈബർ കുറ്റവാളികൾ ഉപയോക്താവിന്റെ ഇടപെടലില്ലാതെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറുന്നതായും സൈബർ സുരക്ഷ കേന്ദ്രം സൂചിപ്പിച്ചു.
ഫോണുകളിലെ ആപ്ലിക്കേഷനുകളും സിസ്റ്റങ്ങളും അപ്ഡേറ്റ് ചെയ്യാനും എല്ലാ ആപ്ലിക്കേഷനുകളിലും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കാനും ദേശീയ സൈബർ സുരക്ഷ കേന്ദ്രം അഭ്യർഥിച്ചു. സംശയാസ്പദമായ കോൺടാക്റ്റുകളോ സന്ദേശങ്ങളോ വന്നാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. അറിയാത്ത ഐക്കണുകളോ പാസ്വേഡുകളോ പങ്കിടുന്നത് ഒഴിവാക്കണം. അജ്ഞാതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഞെട്ടിക്കുന്ന ഓഫറുകൾ നൽകുന്ന ലിങ്കുകൾ സാമൂഹമാധ്യമങ്ങളിൽ കാണുമ്പോഴും മെസേജായി എത്തിയാലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിച്ചാകും തട്ടിപ്പുകാർ വല വിരിക്കുന്നത്. ഒറ്റ ക്ലിക്കിൽ പലതും നഷ്ടപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.