പ്രവാസി വെൽഫെയർ അബ്ബാസിയ-ജലീബ് യൂനിറ്റ് റിപ്പബ്ലിക് ദിനാഘോഷത്തിൽ
ഖലീൽ റഹ്മാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ-ജലീബ് യൂനിറ്റ് റിപ്പബ്ലിക് ദിനാഘോഷം എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്നു. ജലീബ് യൂനിറ്റ് പ്രസിഡന്റ് നസീർ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഖലീൽ റഹ്മാൻ ഭരണഘടനയുടെ പ്രാധാന്യവും രാജ്യത്തിന്റെ ഐക്യവും റിപ്പബ്ലിക് ദിനത്തിന്റെ സന്ദേശവും വിശദീകരിച്ചു.
മാധ്യമം സിങ് കുവൈത്ത് പ്രോഗ്രാമിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ കൊച്ചു കലാകാരി നിധി റോസിന്റെ ഗാനവും നൃത്തവും പ്രത്യേക ആകർഷണമായി. ഗീത പ്രശാന്ത് അവതരിപ്പിച്ച ക്വിസ് പ്രോഗ്രാം, ഗീത ടീം അവതരിപ്പിച്ച നാടൻപാട്ട്, സ്റ്റെല്ല ആൻഡ് ടീം അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവ പരിപാടിക്ക് നിറം പകർന്നു. ബീന, ജോയി ഫ്രാൻസിസ്, എ.കെ. അബ്ദു, അൻവർ പള്ളിപ്പുറത്ത് എന്നിവർ ആശംസകളർപ്പിച്ചു. ഫൈസൽ വടക്കേക്കാട് സ്വാഗതവും ഷെമീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.