സി​റി​യ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ; കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: സി​റി​യ​ൻ സ​ർ​ക്കാ​രും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സും (എ​സ്.​ഡി.​എ​ഫ്) ത​മ്മി​ൽ എ​ത്തി​ച്ചേ​ർ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്വാ​ഗ​തം ചെ​യ്തു. സി​റി​യ​യി​ൽ സ​മാ​ധാ​നം, സു​ര​ക്ഷ, സ്ഥി​ര​ത എ​ന്നി​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി സി​റി​യ​ൻ ജ​ന​ത​യു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും അ​വ​രു​ടെ ദേ​ശീ​യ ഐ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഈ ​ക​രാ​ർ സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

സി​റി​യ​യു​ടെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യും ഐ​ക്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​നും സി​റി​യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യും വ്യ​ക്ത​മാ​ക്കി. ക​രാ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​മേ​രി​ക്ക​യു​ടെ ശ്ര​മ​ങ്ങ​ളോ​ട് സി​റി​യ​ൻ ക​ക്ഷി​ക​ൾ കാ​ണി​ച്ച താ​ൽ​പ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ചു.

പാ​കി​സ്താ​നി​ലെ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്താ​നി​ലെ ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. എ​ല്ലാ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കും ഭീ​ക​ര​ത​ക്കു​മെ​തി​രാ​യ കു​വൈ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സു​ര​ക്ഷ​യും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​യും അ​റി​യി​ച്ചു.

പാ​കി​സ്താ​നി​ലെ സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു.

Tags:    
News Summary - Kuwait welcomes ceasefire agreement in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.