കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിക്കുന്ന ‘അഹ്ലൻ യാ റമദാൻ’ പൊതു പ്രഭാഷണം അടുത്ത വെള്ളിയാഴ്ച റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5:30ന് ആരംഭിക്കുന്ന പരിപാടിയിൽ ദുബൈ അൽമനാർ സെന്റർ ഡയറക്ടറും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുസ്സലാം മൗലവി മോങ്ങം മുഖ്യപ്രഭാഷണം നടത്തും.
റമദാന്റെ പുണ്യവും പരിശുദ്ധിയും പൂർണമായി ഉൾക്കൊള്ളാൻ ശരിയായ വിജ്ഞാനവും ആത്മപരിശോധനയും മുൻകൂട്ടിയുള്ള തയ്യാറെടുപ്പും അനിവാര്യമാണെന്ന സന്ദേശം മുൻനിർത്തിയാണ് സമ്മേളനം. ‘സംസ്കരണത്തിന്റെ ദിവ്യവെളിച്ചം’ എന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ മത-സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ഹവല്ലി സൽസബീൽ ലജ്ന ഓഫീസിൽ ചേർന്ന ഹുദാ സെന്റർ എക്സിക്യൂട്ടീവ് യോഗത്തിൽ അബൂബക്കർ വടക്കാഞ്ചേരി ചെയർമാനും ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിലേക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിട ക്രമീകരണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു. റമദാൻ മാസത്തിലെ വിവിധ ദിവസങ്ങളിൽ ഖുർആൻ പഠനം, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സംശയനിവാരണ സദസ്സുകളും ഹുദാ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.