കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനകളുടെ ഭാഗമായി ജനുവരിയിൽ ഏകദേശം 3,500 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.
താമസ, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. താമസ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ, ഒളിച്ചോടിയവർ, നിയമവിരുദ്ധ തൊഴിലാളികൾ, മറ്റ് കുറ്റവാളികൾ എന്നിവരെ ലക്ഷ്യം വച്ചുള്ള തുടർച്ചയായ പരിശോധനയുടെ ഭാഗമായി സമീപ വർഷങ്ങളിൽ ആയിരക്കണക്കിന് വിദേശ താമസക്കാരെ നാടുകടത്തിയതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികളെ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും ഏകോപിത പരിശോധന നടന്നുവരുന്നുണ്ട്. നിയമ പാലനവും ദേശീയ സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ദൃഢനിശ്ചയത്തെ നടപടികൾ പ്രതിഫലിപ്പിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ വർഷങ്ങളിൽ പതിനായിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയിരുന്നു.
തൊഴിൽ വിപണിയുടെ നിയന്ത്രണം, പൊതു സുരക്ഷ സംരക്ഷിക്കൽ, കുടിയേറ്റ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് നാടുകടത്തൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.