ഒ.ഐ.സി.സി കുവൈത്ത് 'ഗാന്ധിസ്മൃതി' വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഗാന്ധിയൻ മൂല്യങ്ങളുടെ പ്രാധാന്യമുണർത്തി ഒ.ഐ.സി.സി കുവൈത്ത് മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ പരിപാടി. 'ഗാന്ധിസ്മൃതി' എന്ന് പേരിൽ നടന്ന പരിപാടി, വർത്തമാനകാലത്ത് ഗാന്ധിയുടെ ജീവിതവും മരണവും നൽകുന്ന പാഠങ്ങൾ എത്ര വിലപ്പെട്ടതാണെന്ന് ഓർമപ്പെടുത്തുന്ന വേദിയായി. ഗാന്ധിയൻ ആശയങ്ങളും നിലപാടുകളും പുതിയ തലമുറക്ക് പകർന്നു നൽകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്നും ഉണർത്തി.
ഒ.ഐ.സി.സി കുവൈത്ത് വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷതവഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ. നിസാം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ജലിൻ തൃപ്രയാർ സ്വാഗതവും സെക്രട്ടറി റെജി കോരുത് നന്ദിയും പറഞ്ഞു.ജോബിൻ ജോസ്, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഷംസുദ്ദീൻ കുക്കു, ഇല്യാസ് പുതുവാച്ചേരി, ജോസഫ് മാത്യു, രാമകൃഷ്ണൻ കല്ലാർ, സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്, ഇബ്രാഹിം കുട്ടി, ശിവദാസൻ പിലാക്കൽ, ബത്താർ വൈക്കം, അബി പത്തനംതിട്ട, കലേഷ് പിള്ള, ഷോബിൻ സണ്ണി, സുബാഷ് പി നായർ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.