കുവൈത്ത് സിറ്റി: തപാൽ പാഴ്സൽ ചെലവും ടെലിഫോൺ സേവന ഫീസും അടക്കാൻ ആവശ്യപ്പെട്ടുള്ള ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വാർത്തവിതരണ മന്ത്രാലയം.
കമ്യൂണിക്കേഷൻസ് മന്ത്രാലയം ഉപഭോക്താക്കൾക്ക് തപാൽ പാഴ്സൽ ചെലവുകളോ ടെലിഫോൺ സേവനങ്ങളോ അടക്കാനുള്ള ലിങ്കുകളൊന്നും നൽകുന്നില്ലെന്നും അത്തരം വഞ്ചനപരമായ ലിങ്കുകൾ തുറക്കരുതെന്നും മന്ത്രാലയ വക്താവ് മിശ്അൽ അൽ സെയ്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. പൊതുസേവനങ്ങൾക്ക് പകരമായി ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉൾപ്പെടെയുള്ള സന്ദേശങ്ങളൊന്നും മന്ത്രാലയം കൈമാറാത്തതിനാൽ ജനങ്ങൾ ആശയക്കുഴപ്പത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.