തീപിടിത്തത്തിൽ നശിച്ച വസ്തുക്കൾ
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സംഘം ഉടനെ സ്ഥലത്തെത്തി താമസക്കാരെ ഒഴിപ്പിച്ച് തീ അണച്ചതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. അഞ്ചാം നിലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ കുരുങ്ങിയവരെ അഗ്നിശമന സംഘം ഉടൻ രക്ഷപ്പെടുത്തുകയും കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പാർട്ട്മെന്റിലെ നിരവധി വസ്തുക്കൾ നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.